- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ വിമാനത്താവളത്തിൽ 97.72 ലക്ഷം രൂപയുടെ സ്വർണം പിടിച്ചെടുത്തു; മലപ്പുറം സ്വദേശിയിൽ നിന്നും പിടികൂടിയത് 1571 ഗ്രാം സ്വർണം

X
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽനിന്ന് 97.72 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടിച്ചെടുത്തു. അബുദാബിയിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ മലപ്പുറം സ്വദേശി ഷഫാദിൽ (29) നിന്നാണ് 1571 ഗ്രാം സ്വർണം പിടിച്ചെടുത്തത്. കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെടുത്തത്. മിശ്രിതരൂപത്തിലുള്ള സ്വർണം ആറുഗുളികകളാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്.
കസ്റ്റംസ് അസി. കമ്മിഷണർമാരായ ഇ. വികാസ്, സി. മനോജ് കുമാർ, സൂപ്രണ്ടുമാരായ പി.കെ. ഹരിദാസൻ, എൻ.സി. പ്രശാന്ത്, ഹെഡ് ഹവിൽദാർ ബാലൻ കുനിയിൽ, കെ.വി. സജിത്ത്, ബെന്നി തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
Next Story

