- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ബെംഗളൂരുവിലേക്ക് എയർ ഇന്ത്യയുടെ അധിക സർവീസ്; പുതിയ സർവീസ് വ്യാഴാഴ്ചകളിൽ

X
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ബെംഗളൂരുവിലേക്ക് എയർ ഇന്ത്യ എക്സ്പ്രസിന്റെ അധിക സർവീസ് ഇന്നു മുതൽ തുടങ്ങും. പുലർച്ചെ 1.05-ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് 2.05-ന് ബെംഗളൂരുവിലെത്തും. തിരികെയുള്ള സർവീസ് ഉച്ചയ്ക്ക് 3.30-ന് പുറപ്പെട്ട് 4.30-ന് കണ്ണൂരിലെത്തും. വ്യാഴാഴ്ചകളിൽ മാത്രമാണ് സർവീസ്. എയർ ഇന്ത്യ എക്സ്പ്രസ് ബെംഗളൂരുവിലേക്ക് നടത്തുന്ന പ്രതിദിന സർവീസിന് പുറമേയാണിത്.
ഇതോടെ കണ്ണൂർ-ബെംഗളൂരു സെക്ടറിൽ വ്യാഴാഴ്ചകളിൽ അഞ്ചു സർവീസുകളാകും. ഇൻഡിഗോ എയർലൈൻസ് ബെംഗളൂരുവിലേക്ക് മൂന്ന് പ്രതിദിന സർവീസുകൾ നടത്തുന്നുണ്ട്. കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ഏറ്റവുമധികം യാത്രക്കാരുള്ളത് ബെംഗളൂരുവിലേക്കാണ്.
Next Story

