- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചുമച്ച് കളിയാക്കിയെന്നാരോപിച്ച് വീട്ടമ്മയെ ആക്രമിച്ചു; യുവാവിനെ അറസ്റ്റ് ചെയ്ത് പൊലീസ്
കാഞ്ഞിരപ്പള്ളി: ചുമച്ച് കളിയാക്കിയെന്നാരോപിച്ച് വീട്ടമ്മയെ വീടുകയറി ആക്രമിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. എഴുമറ്റൂർ ചാലാപ്പള്ളി ഭാഗത്ത് പുള്ളോലിക്കൽ തടത്തിൽ വീട്ടിൽ കാഞ്ഞിരപ്പള്ളി തൊണ്ടുവേലി ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന എം.എസ്.സുബിനെ (28) ആണ് പൊലീസ് അറസ്റ്റുചെയ്തത്.
കഴിഞ്ഞദിവസം വൈകീട്ട് 6.30-ന് വീട്ടമ്മയുടെ മുറ്റത്ത് അതിക്രമിച്ചുകയറിയ സുബിൻ ഇവരുടെ അമ്മയെ ചീത്തവിളിക്കുകയും വീട്ടമ്മയെ ആക്രമിക്കുകയും അപമാനിക്കാൻ ശ്രമിക്കുകയുമായിരുന്നു. വീട്ടമ്മയുടെ അമ്മ വീട്ടിലിരുന്ന് ചുമച്ചത് സുബിനെ കളിയാക്കിയാണെന്ന് ആരോപിച്ചായിരുന്നു അതിക്രമം ആക്രമണം തടയാൻചെന്ന വീട്ടമ്മയുടെ അച്ഛനെയും ഉപദ്രവിച്ചു.
കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.എച്ച്.ഒ. നിർമൽ ബോസ്, എസ്‌ഐ.മാരായ ടി.ജി.രാജേഷ്, രഘുകുമാർ, സി.പി.ഒ.മാരായ ശ്രീരാജ്, ഷിയാസ്, സജീവ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റുചെയ്തത്.



