- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാർ യാത്രികനെ മർദ്ദിച്ച ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് സസ്പെൻഡ് ചെയ്തു
കോഴിക്കോട്: കുട്ടോത്ത് റോഡിന് സമീപത്തായി കഴിഞ്ഞ ദിവസം കാർ യാത്രികനെ തടഞ്ഞു നിർത്തി മർദ്ദിച്ച കേസിൽ ബസ് ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് വടകര ആർടിഒ ഒരു മാസത്തേക്ക് സസ്പെൻഡ് ചെയ്തു. ഡ്രൈവർ ലിനീഷ്, കണ്ടക്ടർ ശ്രീജിത്ത് എന്നിവരുടെ ലൈസൻസാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്.
എടപ്പാളിലെ ഡ്രൈവേഴ്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ പോയി റോഡ് സുരക്ഷാ ക്ലാസിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും ഡ്രൈവറോട് നിർദ്ദേശിച്ചിട്ടുണ്ട്. ഈ മാസം 25-നാണ് കേസിന് ആസ്പദമായ സംഭവം. കുട്ടോത്ത് കാർ തടഞ്ഞ് ഇരിങ്ങൽ സ്വദേശി സാജിദിനെ മർദ്ദിച്ചുവെന്ന കേസിലാണ് നടപടി.
Next Story




