തൃശൂർ: ടാറ്റൂ കേന്ദ്രങ്ങളും മാളുകളും ഹോസ്റ്റലുകളും കേന്ദ്രീകരിച്ച് വിൽപ്പന നടത്താനുള്ള ശ്രമത്തിനിടെ ലക്ഷങ്ങൾ വിലമതിക്കുന്ന എംഡിഎംഎയും ഹാഷിഷ് ഓയിലുമായി യുവാവ് തൃശൂരിൽ പിടിയിൽ. കുന്ദംകുളം വെസ്റ്റ് മങ്ങാട് സ്വദേശി കൊത്തോട്ട് വീട്ടിൽ അജിത് (27) ആണ് പിടിയിലായത്. ബെംഗളൂരുവിൽ നിന്നും ബസ് മാർഗം തൃശൂരിൽ എത്തിയ ഇയാൾ മണ്ണുത്തിയിൽ വച്ചാണ് പിടിയിലായത്.

സിന്തറ്റിക് ക്രിസ്റ്റൽ രൂപത്തിലുള്ള 40 ഗ്രാം എംഡിഎംഎ, 15 ചെറിയ ബോട്ടിലുകളിലായി കൊണ്ടുവന്ന ഹാഷിഷ് ഓയിൽ എന്നിവ പ്രതിയിൽ നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

തൃശൂരിലെത്തിക്കുന്ന മയക്കുമരുന്ന് ടാറ്റൂ കേന്ദ്രങ്ങളും മാളുകളും ഹോസ്റ്റലുകളും കേന്ദ്രീകരിച്ച് വിൽപ്പന നടത്തുകയായായിരുന്നു പ്രതിയുടെ ലക്ഷ്യം. ഷാഡോ പൊലീസും ലഹരിവിരുദ്ധ വിഭാഗവും നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.