- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാളയാറിൽ വൻ കഞ്ചാവ് വേട്ട; ആന്ധ്രാപ്രദേശിൽ നിന്ന് കൊണ്ടുവന്ന 75 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ
പാലക്കാട്: വാളയാറിൽ വൻ കഞ്ചാവ് വേട്ട. ആന്ധ്രാപ്രദേശിൽ നിന്ന് കൊണ്ടുവന്ന 75 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിലായി. വാളയാർ പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.
സംഭവത്തിൽ പാലക്കാട് മുതലമട സ്വദേശി ഇർഷാദ്, അഗളി താവളം സ്വദേശി സുരേഷ് കുമാർ എന്നിവരാണ് പിടിയിലായത്. കാറിന്റെ ഡിക്കിയിലും സീറ്റിലും തയാറാക്കിയ പ്രത്യേക അറയിൽ ഒളിപ്പിച്ചാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. പാലക്കാട് കേന്ദ്രീകരിച്ച് വിൽപ്പന നടത്തുന്നതിനാണ് ലഹരി എത്തിച്ചതെന്ന് പ്രതികൾ മൊഴി നൽകി.
Next Story




