- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയോധ്യ വിഷയത്തിൽ കോൺഗ്രസ് ഔദ്യോഗിക നിലപാട് പരസ്യപ്പെടുത്താൻ തയ്യാറാവുന്നില്ല; കോൺഗ്രസ് തകർന്നോ എന്ന ചോദ്യത്തിന് ഉത്തരമാണ് ഇത്തരം വിഷയങ്ങളെന്ന് മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: അയോധ്യ ക്ഷേത്രം പ്രതിഷ്ഠ ദിന ചടങ്ങുമായി ബന്ധപ്പെട്ട് കോൺഗ്രസ് പാർട്ടിയിലുള്ള ആശയക്കുഴപ്പം ബാബറി മസ്ജിദ് പ്രശ്‌നം ആരംഭിച്ച കാലം മുതലുള്ളതാണെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. തങ്ങളുടെ ഔദ്യോഗിക നിലപാട് പരസ്യപ്പെടുത്താൻ അവർ തയ്യാറാവുന്നില്ല.
കോൺഗ്രസ് തകർന്നോ എന്ന ചോദ്യത്തിന് ഉത്തരമാണ് ഇത്തരം വിഷയങ്ങൾ. കോൺഗ്രസിൽ ഓരോരുത്തരും ഓരോ നിലപാട് പറയുകയാണ്. എന്നാൽ കോൺഗ്രസിന്റെ നിലപാട് ദിഗ് വിജയസിങ് പറഞ്ഞു കഴിഞ്ഞു. മതനിരപേക്ഷ മനസ്സുകൾ വേദനയോടെയാണ് ഇത്തരം നിലപാടുകൾ കാണുന്നതെന്നും മന്ത്രി പറഞ്ഞു.
Next Story




