- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഹുൽ മാങ്കൂട്ടത്തിൽ ചെയർമാൻ, ഫിറോസ് കൺവീനർ; യുഡിവൈഎഫ് പുനഃസംഘടിപ്പിച്ചു; 10ന് സംസ്ഥാന തലത്തിൽ വിപുലമായി യുഡിവൈഎഫ് യോഗം; സെക്രട്ടറിയേറ്റിൽ നിന്നും രാജ്ഭവനിലേക്ക് മാർച്ചും നടത്തും
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ യുഡിവൈഎഫ് ചെയർമാനായി തെരഞ്ഞെടുത്തു. കൺവീനറായി യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിനെ നിയോഗിച്ചു. യുഡിഎഫ് യുവജന സംഘടനകളുടെ മുന്നണിയായ യുഡിവൈഎഫ് പുനഃസംഘടിപ്പിച്ചത് സമരങ്ങൾ ശക്തിപ്പെടുത്താനാണ്. എല്ലാ ജില്ലയിലും ഈ മാസം പത്തിനകം ജില്ലാതല യുഡിവൈഎഫ് രൂപീകരിക്കും.
10ന് സംസ്ഥാന തലത്തിൽ വിപുലമായി യുഡിവൈഎഫ് യോഗം ചേരും. ആദ്യ പരിപാടിയായി ഫെബ്രുവരി ആദ്യം സെക്രട്ടേറിയറ്റിൽ നിന്നു രാജ്ഭവനിലേക്ക് ഗ്രേറ്റ് മാർച്ച് സംഘടിപ്പിക്കും. കേന്ദ്രസംസ്ഥാന സർക്കാരുകൾക്കെതിരെ തൊഴിലില്ലായ്മ വിഷയമാക്കിയാണു മാർച്ച്. കന്റോൺമെന്റ് ഹൗസിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും യുഡിഎഫ് ചെയർമാൻ എം എം ഹസന്റെയും നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
Next Story