ആലപ്പുഴ: ചെങ്ങന്നൂരിൽ ക്ഷേത്ര ഉത്സവത്തിനായി കൊണ്ടുവന്ന ആന അവശനിലയിൽ. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആന വെട്ടിക്കാട് ചന്ദ്രശേഖരനാണ് അവശനിലയിൽ കിടപ്പിലായത്. ആനയ്ക്ക് എഴുന്നേൽക്കാൻ കഴിയുന്നില്ല. ആന പാപ്പാന്മാർ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനായാണ് ആനയെ എത്തിച്ചത്. ആരോഗ്യ പ്രശ്‌നങ്ങളുള്ള ആനയെ വിശ്രമം നൽകാതെയാണ് ഉത്സവത്തിന് കൊണ്ടുവന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. അതേസമയം ആനയ്ക്ക് പ്രായാധിക്യം മൂലമുള്ള അവശതയാണെന്ന് ദേവസ്വം ബോർഡ് അധികൃതർ പറഞ്ഞു.