- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോട്ടയം കാണക്കാരിയിൽ പാറക്കുളത്തിൽ വീണ കാറിനുള്ളിൽ യുവാവിന്റെ മൃതദേഹം; വഴിതെറ്റി കാർ നിയന്ത്രണം വിട്ട് പാറക്കുളത്തിൽ വീണതാകാമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം

X
കോട്ടയം: കോട്ടയം കാണക്കാരിയിൽ പാറക്കുളത്തിൽ കാറിനുള്ളിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കുണ്ടൂക്കാല സ്വദേശി ലിജീഷ് ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെയാണ് പാറക്കുളത്തിൽ കാർ കണ്ടെത്തിയത്. കാറിന്റെ ഭാഗം വെള്ളത്തിൽ ഉയർന്നുനിൽക്കുന്നതു കണ്ട നാട്ടുകാർ പൊലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിക്കുകയായിരുന്നു.
പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി കാർ പുറത്തെടുത്തപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. പിന്നീട് ഇത് കുണ്ടൂക്കാല സ്വദേശി ലിജീഷിന്റെതാണെന്ന് തിരിച്ചറിഞ്ഞു. വഴി തെറ്റി കാർ നിയന്ത്രണം വിട്ട് പാറക്കുളത്തിൽ വീണതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുറവിലങ്ങാട് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
Next Story


