- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരി എക്സ്‌പ്രസ് ഷൊർണൂർ ഒഴിവാക്കും; വടക്കാഞ്ചേരിയിൽ നിർത്തും; ഏറനാട് തിരുവനന്തപുരം വരെ മാത്രം; പുതുവർഷത്തിൽ ട്രെയിൻ സർവീസിൽ മാറ്റം
തൃശൂർ: ജനുവരി ഒന്ന് മുതൽ കേരളത്തിലൂടെ കടന്നുപോകുന്ന ഏതാനും ട്രെയിൻ സർവിസുകളിൽ മാറ്റം വരുത്തി റെയിൽവേ. 17229/17230 തിരുവനന്തപുരം - സെക്കന്ദരാബാദ് ശബരി എക്സ്‌പ്രസ് ഷൊർണൂർ സ്റ്റേഷൻ ഒഴിവാക്കി ഓടും. ഷൊർണൂരിന് പകരമായി ഈ ട്രെയിൻ അന്നുമുതൽ വടക്കാഞ്ചേരിയിൽ നിർത്തും. എല്ലാദിവസവും വടക്കോട്ടുള്ള യാത്രയിൽ തൃശൂരിൽ 12.37നും വടക്കാഞ്ചേരിയിൽ 12.59നും എത്തുന്ന വണ്ടി മടക്കയാത്രയിൽ വടക്കാഞ്ചേരിയിൽ 10.14നും തൃശൂരിൽ 10.35നും എത്തും.
നിലവിൽ ആഴ്ചയിൽ രണ്ട് ദിവസം മാത്രം ഓടുന്ന 18189/18190 ടാറ്റ - എറണാകുളം എക്സ്‌പ്രസ് ജനുവരി ഒന്ന് മുതൽ ആഴ്ചയിൽ അഞ്ച് ദിവസം സർവിസ് നടത്തും. വടക്കോട്ടുള്ള യാത്രയിൽ ഞായർ, തിങ്കൾ, ബുധൻ, വ്യാഴം, ശനി ദിവസങ്ങളിൽ തൃശൂരിൽ 8.37ന് എത്തുന്ന വണ്ടി മടക്കയാത്രയിൽ തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ തൃശൂരിൽ 23.55നും എത്തും.
16605/16606 ഏറനാട് എക്സ്‌പ്രസ് ജനുവരി ഒന്ന് മുതൽ തിരുവനന്തപുരത്തിനും നാഗർകോവിലിനുമിടയിൽ ഓടുന്നതല്ല. നാഗർകോവിലിന് പകരം തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിക്കുകയും അവിടെനിന്ന് പുറപ്പെടുകയും ചെയ്യും.




