- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലക്കാട് ഓങ്ങല്ലൂരിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം

X
പാലക്കാട്: പാലക്കാട് ഓങ്ങല്ലൂരിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം. പാലക്കാട് നിന്ന് ഗുരുവായൂരിലേക്ക് പോകുന്ന ബസും ഷൊർണൂർ പട്ടാമ്പി പള്ളിക്കൽ ബസുമാണ് അപകടത്തിൽപെട്ടത്.
കൂട്ടിയിടിയുടെ ആഘാതത്തിൽ ഷൊർണൂർ പട്ടാമ്പി ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
ഇന്ന് പാലക്കാട് അടൂരിൽ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചിരുന്നു. ബൈക്ക് യാത്രക്കാരായ കണിമംഗലം സ്വദേശികളാണ് മരിച്ചത്. ആലത്തൂർ ഭാഗത്ത് നിന്ന് നെന്മാറയിലേക്ക് പോകുകയായിരുന്ന പിക്കപ്പ് വാനുമായി ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു.
Next Story


