- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശിവഗിരി തീർത്ഥാടനം: അഞ്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

വർക്കല: ശിവഗിരി തീർത്ഥാടനത്തിനോട് അനുബന്ധിച്ച് സേവനമനുഷ്ഠിക്കുന്ന പൊലീസുകാർക്കും മറ്റ് വകുപ്പ് ഉദ്യോഗസ്ഥർക്കും വോളണ്ടിയർമാർക്കും താമസിക്കുന്നതിനുള്ള സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി അഞ്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. വർക്കല ഗവ.മോഡൽ എച്ച്.എസ്, വർക്കല ഗവ.എൽ.പി.എസ്, ഞെക്കാട് ഗവ.എച്ച്.എസ്.എസ്, ചെറുന്നിയൂർ ഗവ.എച്ച്.എസ്, വർക്കല എസ്.വി പുരം ഗവ.എൽ.പി.എസ് എന്നീ സ്‌കൂളുകൾക്കാണ് അവധി നൽകിയത്. ഡിസംബർ 30 മുതൽ 2024 ജനുവരി ഒന്ന് വരെയാണ് ഈ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചതെന്ന് ജില്ലാ കളക്ടർ ഇൻചാർജ് അനിൽ ജോസ്.ജെ അറിയിച്ചു.
ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് വർക്കല ശിവഗിരിയിലും ചെമ്പഴന്തി ഗുരുകുലത്തിലും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസ് സംഘടിപ്പിക്കുന്ന വികസന ഫോട്ടോ എക്‌സിബിഷന് നാളെ തുടക്കമാകും.
ചെമ്പഴന്തിയിൽ രാവിലെ ഒൻപത് മണിക്ക് കടകംപള്ളി സുരേന്ദ്രൻ എംഎൽഎ എക്‌സിബിഷൻ ഉദ്ഘാടനം ചെയ്യും. ശിവഗിരിയിലെ പ്രദർശനം ഉച്ചയ്ക്ക് ശേഷം വി. ജോയി എംഎൽഎയും ഉദ്ഘാടനം ചെയ്യും. ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ, ശ്രീനാരായണ ധർമ്മസംഘം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, മറ്റു സ്വാമിമാർ, വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത സുന്ദരേശൻ, മുൻസിപ്പൽ ചെയർമാൻ കെ. എം. ലാജി തുടങ്ങിയവരും പങ്കെടുക്കും.
ശിവഗിരി തീർത്ഥാടനത്തിന് 30നാണ് തുടക്കമാകുന്നത്. തീർത്ഥാടനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനും തീർത്ഥാടന മഹാസമ്മേളനം കേന്ദ്രധനകാര്യ മന്ത്രി നിർമലാ സീതാരാമനും നിർവഹിക്കും. ജനുവരി ഒന്നിനാണ് തീർത്ഥാടനം സമാപിക്കുക.


