- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൂട്ടുകാരുമായി കളിച്ചുകൊണ്ടിരിക്കെ കാൽ തെറ്റി കിണറ്റിൽ വീണു; നാട്ടുകാർ ഇറങ്ങി രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല: തിരുവനന്തപുരം പാച്ചല്ലൂരിൽ അഞ്ചു വയസ്സുകാരന് ദാരുണാന്ത്യം
തിരുവനന്തപുരം: കൂട്ടുകാരുമായി കളിച്ചുകൊണ്ടിരിക്കെ കാൽ തെറ്റി കിണറ്റിൽ വീണ അഞ്ചു വയസ്സുകാരൻ ദാരണുമായി മരിച്ചു. പാച്ചല്ലൂരിൽ ഇന്നലെ വൈകിട്ടാണ് നാടിനെ നടുക്കിയ സംഭവം. സുഹൃത്തുകൾക്ക് ഒപ്പം കളിച്ചുകൊണ്ടിരുന്ന അഞ്ചു വയസുകാരൻ കാൽ തെറ്റി ചെറിയ കൈവരിയുള്ള കിണറ്റിലേക്ക് വീഴുക ആയിരുന്നു.
തിരുവല്ലം പാച്ചല്ലൂർ പാറവിള പള്ളിക്ക് സമീപം നസ്മി മൻസിലിൽ അൻസാർ - നസ്മി ദമ്പതികളുടെ മകൻ അഹിയാൻ മുഹമ്മദ് (5) ആണ് ദാരുണമായി മരണത്തിന് കീഴടങ്ങിയത്. ഇന്ന് വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം. കുട്ടികൾ കളിക്കുമ്പോൾ കാൽ തെറ്റി അഹിയാൻ ചെറിയ കൈവരിയുള്ള കിണറ്റിൽ വീഴുകയായിരുന്നു. ഇത് കണ്ട് സ്ത്രീകൾ നിലവിളിച്ചതോടെ നാട്ടുകാർ ഓടിക്കൂടി. തുടർന്ന് നാട്ടുകാരിൽ ഒരാൾ കിണറിൽ ഇറങ്ങി കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.
കിണറിൽ 15 അടിയോളം വെള്ളം ഉണ്ടായിരുന്നു എന്നാണ് വിവരം. തുടർന്ന് വിഴിഞ്ഞത്ത് നിന്ന് ഫയർഫോഴ്‌സ് സംഘം സ്ഥലത്ത് എത്തി. കിണറിൽ ഇറങ്ങി കുട്ടിയെ പുറത്ത് എടുക്കാൻ ശ്രമിച്ചെങ്കിലും കുട്ടി വെള്ളത്തിന് അടിയിൽ ആയതിനാൽ ആദ്യ ശ്രമം ഭലം കണ്ടില്ല. തുടർന്ന് രണ്ടാം ശ്രമത്തിൽ ആണ് കുട്ടിയെ പുറത്തെടുക്കാൻ കഴിഞ്ഞത്. ഉടൻ 108 ആംബുലൻസിൽ കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.



