- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡൽഹിയിൽ മലയാളി സിആർപിഎഫ് ജീവനക്കാരൻ കുഴഞ്ഞു വീണ് മരിച്ചു; 26കാരന്റെ മരണം നാട്ടിലേക്ക് വരാനിരിക്കെ
തിരുവനന്തപുരം: ഡൽഹി മലയാളി സിആർപിഎഫ് ജീവനക്കാരൻ ജോലിക്കിടയിൽ കുഴഞ്ഞു വിണ് മരിച്ചു. തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തിന് സമീപം മടത്തിൽനട ശ്രീശൈലത്തിൽ റിട്ട. ആർമി ഉദ്യോഗസ്ഥൻ ശൈലേന്ദ്രൻ നായരുടെയും ലതയുടെയും മകൻ ശരത് എസ്. നായർ (26) ആണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ 6.30ഓടെ ജോലി സ്ഥലമായ ജറോബയിൽ ആഹാരം പാചകം ചെയ്യുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണ വിവരം അറിഞ്ഞ് ബന്ധുക്കൾ ഡൽഹിയിലേക്ക് പോയി. മരണ കാരണം വ്യക്തമല്ല.
നടപടികൾ കഴിഞ്ഞ് മൃതദേഹം ഇന്ന് പുലർച്ചെ തിരുവല്ലത്തെ വീട്ടിൽ എത്തിച്ച് രാവിലെ 10.30 ഓടെ ശാന്തി കാവാടത്തിൽ സംസ്‌ക്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഭാര്യ- അനിഷ്മ. നാല് മാസം മുമ്പാണ് ശരതിന്റെയും അനിഷ്മയുടെയും വിവാഹം നടന്നത്. ശേഷം ഡൽഹിയിലെ ജോലി സ്ഥലത്തേക്ക് മടങ്ങിയ ശരത് ഉടനെ നാട്ടിലേക്ക് വരാനിരിക്കെയാണ് മരണം സംഭവിച്ചത്.



