- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിച്ചു 14കാരൻ; സിനിമാ ചിത്രീകരണ സ്ഥലത്തേക്ക് ഭക്ഷണവുമായി പോയ വാനുമായി കൂട്ടിയിടിച്ച് ദാരുണാന്ത്യം
ചെന്നൈ: ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിച്ച 14 വയസ്സുകാരൻ വാനുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ദാരുണമായി മരിച്ചു. വടപളനിയിലെ സ്വകാര്യ സ്‌കൂളിൽ 10ാം ക്ലാസ് വിദ്യാർത്ഥിയായ മാങ്ങാട് സ്വദേശി ടി.ഗണേശാണ് മരിച്ചത്. സിനിമാ ചിത്രീകരണ സ്ഥലത്തേക്ക് ഭക്ഷണവുമായി പോകുകയായിരുന്ന വാൻ സ്‌കൂട്ടറുമായി കൂട്ടിയിടിച്ചാണ് അപകടം.
വാൻ ആർക്കോട്ട് റോഡിൽ വച്ച് ഗണേശ് ഓടിച്ചിരുന്ന ഇരുചക്രവാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ഗണേശ് റോഡിലേക്ക് തെറിച്ചുവീണു. തലയ്ക്കു ഗുരുതരമായി പരുക്കേറ്റതോടെ സംഭവസ്ഥലത്തു തന്നെ മരിച്ചു. കേസ് രജിസ്റ്റർ ചെയ്ത കോയമ്പേട് ട്രാഫിക് പൊലീസ്, വാൻ ഡ്രൈവർ അർജുനനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Next Story



