- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴി മോഷ്ടാവെന്ന് ആരോപിച്ച് തൊഴിലാളിയെ അടിച്ചു കൊന്നു; മൂന്നു പേർ അറസ്റ്റിൽ
തിരുപ്പൂർ: കോഴികളെ മോഷ്ടിക്കാനെത്തിയെന്ന് തെറ്റിദ്ധരിച്ച് തൊഴിലാളിയെ മരത്തിൽ കെട്ടിയിട്ട് അടിച്ചുകൊന്നു. ഉദുമൽപേട്ട താന്തോണിയിലാണ് സംഭവം. പൊള്ളാച്ചിസ്വദേശി ചെങ്കോട്ടൈയാണ് (55) കൊല്ലപ്പെട്ടത്. സംഭവത്തിൽ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെ തുടർന്ന് ഒളിവിൽ പോയ പ്രദേശത്ത് നിന്ന് തന്നെയുള്ള എസ്. സെൽവകുമാർ (33), കെ.ശശികുമാർ (39), കെ.ചെല്ലദുരൈ (25) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇയാളുടെ കൂടെയുണ്ടായിരുന്ന ബന്ധു കുമാറിനെ (25) സാരമായ പരിക്കുകളോടെ ഉദുമൽപേട്ട സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചില്ലറസാധനങ്ങൾ വില്പനനടത്താനായിട്ടാണ് ചെങ്കോട്ടൈയും കുമാറും താന്തോണിയിൽ വന്നത്. അവിടെവച്ച് പ്രതികൾ ഇരുവരെയും കോഴിമോഷ്ടാക്കൾ എന്ന് ആരോപിച്ച് മരത്തിൽ കെട്ടിയിട്ട് വടികൊണ്ട് ക്രൂരമായി മർദിക്കുകയായിരുന്നു. പരിക്കേറ്റവരെ ആംബുലൻസിൽ ഉദുമൽപേട്ട സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചെങ്കോട്ടൈ മരിച്ചു.



