- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൂജാ കാര്യങ്ങളിൽ സവർണ്ണ വരേണ്യ വർഗ്ഗത്തിന്റെ കുത്തക തകർക്കുമെന്ന് പ്രതീക്ഷ; പിണറായി ഞങ്ങളുടെ മുഖ്യമന്ത്രി; ശ്രീനാരായണ ഗുരു രചിച്ച ദൈവദശകം കേരളത്തിന്റെ ഗാനമായി അംഗീകരിക്കണം; പിണറായിയെ പ്രശംസിച്ച് ശിവഗിരി മഠം

വർക്കല: പിണറായി ഞങ്ങളുടെ സ്വന്തം മുഖ്യമന്ത്രിയാണെന്ന് ശിവഗിരി മഠാധിപതി സച്ചിദാനന്ദ സ്വാമി. ശിവഗിരി തീർത്ഥാടനത്തിന്റെ ഉദ്ഘാടനവേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശിവഗിരിയെ സംബന്ധിച്ച് നമ്മുടെ സ്വന്തം മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. ശിവഗിരിയുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ച മുഖ്യമന്ത്രിയാണ് അദ്ദേഹം.
ക്ഷേത്രങ്ങളിൽ പൂജാരിമായി പിന്നാക്കസമുദായക്കാരെ നിയമിച്ചത് വിപ്ലവകരമായ നീക്കമാണ്. ഗുരുവായൂർ, ശബരിമല അടക്കമുള്ള പ്രധാന ക്ഷേത്രങ്ങളിൽ പൂജാരികൾ ബ്രാഹ്‌മണർ ആകണമെന്ന മാനദണ്ഡം നിലവിലുണ്ട്. ഇത് പൊളിച്ചെറിയപ്പെടണം. പൂജാ കാര്യങ്ങളിൽ സവർണ്ണ വരേണ്യ വർഗ്ഗത്തിന്റെ കുത്തക തകർക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സച്ചിദാനന്ദ സ്വാമി പറഞ്ഞു.
പിണറായി വിജയൻ ശിവഗിരിയുടെ സ്വന്തം മുഖ്യമന്ത്രിയാണെന്ന്, ശ്രീ നാരായണ ഗുരുവിനെ കേരളത്തിന്റെ ഗുരുവായി കണ്ട് ഓരോ പ്രസംഗങ്ങളിലും എടുത്തു പറയുന്നതിന് പരാമർശിച്ചാണ് സച്ചിദാനന്ദ സ്വാമികൾ പറഞ്ഞത്. ശ്രീനാരായണ ഗുരു രചിച്ച ദൈവദശകം കേരളത്തിന്റെ ഗാനമായി അംഗീകരിക്കണം. നിയമസഭയിൽ ഇക്കാര്യം ഉന്നയിക്കണം എന്ന് അഭ്യർത്ഥിക്കുന്നുവെന്നും സച്ചിദാനന്ദ സ്വാമികൾ ആവശ്യപ്പെട്ടു.

