തിരുവനന്തപുരം: സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വത്തിനെതിരേ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് വി എം. സുധീരൻ. കെപിസിസി യോഗത്തിലായിരുന്നു സുധാകരന്റെ രൂക്ഷ വിമർശനം. കെപിസിസി നേതൃത്വം പരാജയമാണ് യോഗത്തിൽ സുധീരൻ തുറന്നടിച്ചു.

നേതാക്കൾ പാർട്ടിക്ക് വേണ്ടിയല്ല പ്രവർത്തിക്കുന്നത്. അവരവർക്കു വേണ്ടിയാണ്. പാർട്ടിയിലിപ്പോൾ കൂടിയാലോചനകളില്ല. രണ്ട് ഗ്രൂപ്പുകളുണ്ടായിരുന്ന കോൺഗ്രസ് ഇപ്പോൾ അഞ്ച് ഗ്രൂപ്പുകളായി മാറിയെന്നും സുധീരൻ ആരോപിച്ചു.2016 ലെ പരാജയ കാരണത്തെകുറിച്ചു സുധീരൻ വിവരിച്ചു.

2016 ൽ തോറ്റതിന് സ്ഥാനാർത്ഥി നിർണയവും കാരണമായി. പരാജയകാരണം വിവരിച്ച് കത്ത് നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നും സുധീരൻ യോഗത്തിൽ പറഞ്ഞു. സോണിയ ഗാന്ധിക്ക് നൽകിയ കത്തും സുധാകരൻ യോഗത്തിൽ വായിച്ചു.

ഇതിനിടെ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ചികിത്സക്കായി പത്തു ദിവസത്തെ അവധിയിൽ പോകുകയാണെന്ന് യോഗത്തിൽ അറിയിച്ചു. എന്നാൽ, പകരം ചുമതല നൽകുന്ന കാര്യം കെപിസിസി യോഗത്തിൽ തീരുമാനിച്ചില്ല.