- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതുവത്സര ആഘോഷം: ജനുവരി ഒന്നിന് പുലർച്ചെവരെ സർവീസ് നീട്ടി കൊച്ചി മെട്രോയും വാട്ടർ മെട്രോയും
കൊച്ചി: പുതുവത്സര ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തുന്നവർക്ക് മടക്കയാത്രയ്ക്കായി കൂടുതൽ സർവീസുകൾ ഒരുക്കി കൊച്ചി മെട്രോയും. കൊച്ചി മെട്രോ സർവ്വീസ് ജനുവരി ഒന്നാം തീയതി പുലർച്ചെ 1 മണി വരെ തുടരും. ഡിസംബർ 31ന് രാത്രി 10.30ന് ശേഷം 20 മിനിറ്റ് ഇടവിട്ടായിരിക്കും സർവ്വീസ്.
പുലർച്ചെ 1 മണിക്കാകും ആലുവ, എസ് എൻ ജംഗ്ഷൻ സ്റ്റേഷനുകളിൽ നിന്നുള്ള അവസാന സർവ്വീസ്. ഗതാഗതക്കുരുക്കിൽപ്പെടാതെ പുതുവത്സര ആഘോഷങ്ങൾക്ക് എത്തുന്നതിനും തിരികെ പോകുന്നതിനും പൊതുജനങ്ങൾക്ക് കൊച്ചി മെട്രോ സർവ്വീസ് സഹായകരമാകും.
വാട്ടർ മെട്രോ സർവ്വീസ് ജനുവരി ഒന്നിന് പുലർച്ചെ 5 മണി വരെ കൊച്ചി വാട്ടർ മെട്രോ സർവീസ് നടത്തും. ഹൈക്കോർട്ട് ജംഗ്ഷൻ- വൈപ്പിൻ റൂട്ടിലെ സർവ്വീസ് ജനുവരി ഒന്നിന് പുലർച്ചെ 5 മണി വരെ ദീർഘിപ്പിച്ചിട്ടുണ്ട്. ഡിസംബർ 31ന് രാത്രി 9 മണി വരെ ഹൈക്കോർട്ട് ജംഗ്ഷൻ - വൈപ്പിൻ റൂട്ടിൽ ഇരു ഭാഗത്തേക്കും സർവ്വീസ് ഉണ്ടായിരിക്കുന്നതാണ്.
ജനുവരി ഒന്നിന് പുലർച്ചെ 12 മണിക്ക് ശേഷം വൈപ്പിനിൽ നിന്ന് ഹൈക്കോർട്ട് ജംഗ്ഷനിലേക്ക് പുലർച്ചെ 5 മണി വരെ വാട്ടർ മെട്രോ സർവ്വീസ് നടത്തും. പുതുവത്സര രാവിൽ പ്രധാന ആഘോഷം നടക്കുന്ന ഫോർട്ട് കൊച്ചിയിലേക്ക് ഗതാഗതക്കുരുക്കിൽപ്പെടാതെ എത്തുന്നതിനും തിരികെ പോകുന്നതിനും പൊതുജനങ്ങൾക്ക് വാട്ടർ മെട്രോ സർവ്വീസ് സഹായകരമാകും.




