കോഴിക്കോട്: കോഴിക്കോട് കൂടരഞ്ഞി പൂവാറൻതോട് പുലിയിറങ്ങിയെന്ന അഭ്യൂഹം പ്രചരിച്ചതോടെ നാട്ടുകാർ ആശങ്കയിൽ. വനംവകുപ്പും നാട്ടുകാരും തെരച്ചിൽ നടത്തിയെങ്കിലും പുലിയുടെ സാന്നിധ്യം കണ്ടെത്താനായില്ല. മൂന്നു ദിവസം ആർആർടി സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുമെന്ന് വനം വകുപ്പ് അറിയിച്ചു. രണ്ടു ദിവസം മുമ്പ് രാത്രി പുലിയെന്ന് തോന്നിപ്പിക്കുന്ന ജീവി റോഡ് മുറിച്ചു കടക്കുന്ന ദൃശ്യങ്ങൾ പ്രദേശത്ത് നിന്നും കാർ യാത്രക്കാർ പകർത്തിയിരുന്നു. ജനവാസമേഖലയിലെ ആശങ്ക അകറ്റാൻ വനം വകുപ്പ് നടപടികൾ സ്വകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. കാപ്പിത്തോട്ടത്തിൽ ഉൾപ്പെടെ ജോലി ചെയ്യാൻ പോകുന്നവർ ഭീതിയിലാണെന്നും പുലിയെ കണ്ടെത്തി പിടികൂടണമെന്നും പ്രദേശവാസിയായ സ്ത്രീ ആവശ്യപ്പെട്ടു. പുലിയിറങ്ങിയിട്ടുണ്ടെന്ന വിവരത്തെതുടർന്ന് പ്രദേശവാസികൾ ഭീതിയിലാണ്.