- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കളമശ്ശേരിയിൽ സ്‌ഫോടനം നടന്ന ഓഡിറ്റോറിയം വീണ്ടും വിവാഹവേദിയായി
കളമശ്ശേരി: എട്ടുപേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനം നടന്ന കളമശ്ശേരി സംറ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിൽ രണ്ടുമാസത്തെ ഇടവേളയ്ക്ക് ശേഷം നിയമതടസ്സം നീക്കി വിവാഹവിരുന്ന് നടന്നു.
മുൻകൂട്ടി ബുക്ക് ചെയ്തിരുന്ന കലൂർ സ്വദേശി ഇമാം സാലിഹിന്റെയും ഷെഫിയുടെയും മകൻ ഫാഥിൽ സാലിഹും കപ്പലണ്ടിമുക്ക് വലിയവീട്ടിൽ മുഹമ്മദ് സാദിഖിന്റെയും ഷാമിലയുടെയും മകൾ നിഹാൽ സാദിഖിന്റെയും വിവാഹമാണ് നടന്നത്.
എട്ടുമാസം മുമ്പാണ് ഓഡിറ്റോറിയം ഇവർ ബുക്ക് ചെയ്തത്. സ്‌ഫോടനം നടന്നതോടെ ആശങ്കയിലായിരുന്നു കുടുംബം. സംഭവത്തെതുടർന്ന് ഓഡിറ്റോറിയം തുറന്ന് പ്രവർത്തിക്കാൻ വൈകുന്നതോടെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഉടമ ഹൈക്കോടതിയിൽ ഹർജി നൽകിയപ്പോൾ ഇമാം സാലിഹും കക്ഷിചേരുകയായിരുന്നു.
Next Story