- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പീഡനം എതിർക്കാൻ ശ്രമിച്ച യുവതിയെ ചൂടുപാത്രത്തിലേക്ക് തള്ളിയിട്ടു; ഗുരുതരമായി പൊള്ളലേറ്റ 18-കാരി ആശുപത്രിയിൽ: മൂന്നു പേർ അറസ്റ്റിൽ
ബഗ്ഭത്: പീഡനം എതിർക്കാൻ ശ്രമിച്ച ദളിത് യുവതിയെ ശർക്കരനിർമ്മാണ യൂണിറ്റിലെ ചൂടുപാത്രത്തിലേക്ക് തള്ളിയിട്ടു. ഉത്തർപ്രദേശിലെ ബുദൗൺ ജില്ലയിലാണ് സംഭവം. ചൂടുപാത്രത്തിൽ വീണ് ഗുരുതരമായി പൊള്ളലേറ്റ 18-കാരിയെ ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മൂന്നുപേരെ അറസ്റ്റുചെയ്തതായി പൊലീസ് പറഞ്ഞു.
മുസാഫർനഗർ സ്വദേശിയായ യുവതിക്കാണ് പൊള്ളലേറ്റത് പ്രമോദ് എന്നയാളുടെ കമ്പനിയിലാണ് യുവതി ജോലി ചെയ്തിരുന്നത്. കഴിഞ്ഞ ബുധനാഴ്ച യുവതിയെ ജോലിസ്ഥലത്ത് ഉടമയും മറ്റ് മൂന്നുപേരും ചേർന്ന് പീഡിപ്പിക്കാൻ ശ്രമിച്ചു. ഇത് ചെറുത്തപ്പോഴാണ് ശർക്കരനിർമ്മാണ യൂണിറ്റിലെ തിളച്ച ചൂടുപാത്രത്തിലേക്ക് തള്ളിയിട്ടത്.
Next Story