- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളം നൽകിയത് പത്ത് മാതൃകകൾ; ഇക്കൊല്ലത്തെ റിപ്പബ്ലിക് ദിന പരേഡിലും കേരളത്തിന് നിശ്ചല ദൃശ്യം ഇല്ല; എല്ലാം തള്ളിയത് വിവാദമാകും; അവതരിപ്പിക്കാൻ ശ്രമിച്ചത് കേരളത്തിന്റെ വികസന നേട്ടങ്ങൾ
ന്യൂഡൽഹി: ഇക്കൊല്ലത്തെ റിപ്പബ്ലിക് ദിന പരേഡിലും കേരളത്തിന് നിശ്ചല ദൃശ്യം ഇല്ല. വികസിത ഭാരത്, ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ് എന്നീ പ്രമേയങ്ങളാണ് കേന്ദ്രം നിർദേശിച്ചിരുന്നത്. 10 മാതൃകകൾ കേരളം നൽകിയിരുന്നു. ഇതെല്ലാം കേന്ദ്രം തള്ളി.
കേരളത്തിന്റെ വികസന നേട്ടങ്ങളാണ് നിശ്ചലദൃശ്യത്തിൽ ഉൾപ്പെടുത്തിയിരുന്നതെന്ന് പിആർഡി അഡീഷണൽ ഡയറക്ടർ അറിയിച്ചു. റിപ്പബ്ലിക് ദിന പരേഡിൽ അവതരിപ്പിക്കാൻ കഴിയാത്ത സംസ്ഥാനങ്ങൾക്ക് നിശ്ചലദൃശ്യം ഈ മാസം 23 മുതൽ 31 വരെ ചെങ്കോട്ടയിൽ നടക്കുന്ന ഭാരത് പർവിൽ അവതരിപ്പിക്കാം എന്ന് പ്രതിരോധ മന്ത്രാലയം കേരളത്തെ അറിയിച്ചു. എന്നാൽ ഇക്കാര്യത്തിൽ കേരളം തീരുമാനമെടുത്തിട്ടില്ല. അവതരിപ്പിക്കാൻ സാധ്യത കുറവാണ്.
പഞ്ചാബ്, പശ്ചിമ ബംഗാൾ, ഡൽഹി സംസ്ഥാനങ്ങളുടെ നിശ്ചല ദൃശ്യങ്ങൾക്കും അനുമതി നൽകിയിട്ടില്ല. ഭാരത് പർവിൽ പങ്കെടുക്കില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ വ്യക്തമാക്കി. 2021 ലും 2022 ലും കേരളത്തിന്റെ നിശ്ചല ദൃശ്യം ഉൾപ്പെടുത്തിയിരുന്നു. എന്നാൽ 2020 ൽ അനുമതി നിഷേധിച്ചിരുന്നു.