- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
492 മില്ലി മീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് കിട്ടിയത് 624 മില്ലി മീറ്റർ മഴ; 27 ശതമാനം അധികമഴ; തുലാവർഷം ഗംഭീരമായി; വയനാടും കണ്ണൂരും മഴ കുറഞ്ഞെന്നും റിപ്പോർട്ട്
തിരുവനന്തപുരം: 2023ലെ തുലാവർഷത്തിൽ കേരളത്തിൽ 27 ശതമാനം മഴ കൂടുതൽ ലഭിച്ചു. തുലാവർഷത്തിൽ 492 മില്ലി മീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 624 മില്ലി മീറ്റർ മഴയാണ് ഇത്തവണ ലഭിച്ചത്.
ഇത്തവണ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിലാണ്. 1220.2 മില്ലി മീറ്റർ മഴയാണ് (94ശതമാനം അധികം) പത്തനംതിട്ടയിൽ ലഭിച്ചത്. പത്തനംതിട്ടക്ക് പുറമെ തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ഇത്തവണ കൂടുതൽ തുലാവർഷ മഴ ലഭിച്ചത്.
തിരുവനന്തപുരത്ത് 836.6 മില്ലി മീറ്റർ മഴയാണ് ലഭിച്ചത് (52ശതമാനം അധികം), കോട്ടയത്ത് 38 ശതമാനവും ആലപ്പുഴയിൽ 40 ശതമാനവും എറണാകുളത്ത് 24 ശതമാനവും അധിക മഴ ലഭിച്ചു. അതേസമയം വയനാട്, കണ്ണൂർ ജില്ലകളിൽ ലഭിക്കേണ്ട മഴയുടെ നാലു ശതമാനം കുറവാണ് മഴ പെയ്തത്. കാലവർഷത്തിലും വയനാട്ടിൽ 55 ശതമാനത്തിന്റെ കുറവുണ്ടായിരുന്നു.
Next Story