- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാരായമുട്ടത്ത് 65കാരനെ രണ്ട് പേർ വീട്ടിൽ കയറി മർദ്ദിച്ചെന്ന് പരാതി
തിരുവനന്തപുരം: മാരായമുട്ടം കോട്ടയ്ക്കൽ പാലിയോടുള്ള 65കാരനെ വീട്ടിൽ കയറി രണ്ട് പേർ മർദ്ദിച്ചെന്ന് പരാതി. വീടിന് സമീപം വച്ച ബൈക്ക് എടുക്കാൻ വന്നവരാണ് തന്നെ വീട്ടിൽ കയറി മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തതെന്ന് പരാതിയിൽ പറയുന്നു. കുളത്തിൻകര പുത്തൻവീട്ടിൽ എൻ ടെന്നീസൺ ആണ് മാരായമുട്ടം സർക്കിൾ ഇൻസ്‌പെക്ടർക്ക് പരാതി നൽകിയത്.
കഴിഞ്ഞദിവസം മദ്യപിച്ചെത്തിയയാൾ തന്റെ വീടിന് സമീപം വച്ചിട്ടുപോയ ബൈക്ക് എടുക്കാൻ വന്ന രണ്ട് പേരാണ് തന്നെ മർദ്ദിച്ചതെന്ന് ടെന്നീസൺ പരാതിയിൽ പറയുന്നു. KL -20 A 9133 എന്ന രജിസ്‌ട്രേഷൻ നമ്പറിലുള്ള ബൈക്ക് എടുക്കാൻ വന്നവരാണ് തന്നെ മർദ്ദിച്ചതെന്ന് പരാതിയിലുണ്ട്. മദ്യപിച്ച് ബൈക്കിൽ എത്തിയയാൾ വീടിന് മുന്നിൽ ഏറെ നേരം കിടന്നുവെന്നും പിന്നീട് ഫോണിൽ വീട്ടിലും പൊലീസ് സ്റ്റേഷനിലും അറിയിച്ചിരുന്നുവെന്നും പരാതിയിൽ പറയുന്നു. പിന്നീട് ഇയാളെ കാണാതായി.
വൈകിട്ട് ഏഴരയോടെ രണ്ട് പേർ എത്തി ബൈക്ക് എടുക്കാൻ ശ്രമിച്ചു. അതുകണ്ട് നിങ്ങളുടെ വണ്ടിയാണോ എന്ന് ചോദിച്ചതിനാണ് തന്നെ അസഭ്യം പറയുകയും വീട്ടിൽ കയറി മർദ്ദിക്കുകയും തലയ്ക്ക് അടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തതെന്ന് പരാതിയിലുണ്ട്. മർദ്ദിക്കുന്നത് കണ്ട് തടയാൻ വന്ന അമ്മയെയും പിടിച്ചുതള്ളിയതായും വീഴ്ചയിൽ പരിക്കേറ്റതായും പറയുന്നു. കൂലിപ്പണി ചെയ്താണ് ജീവിക്കുന്നതെന്നും മൂന്ന് പെൺമക്കളെ വിവാഹം കഴിപ്പിച്ചയച്ചതിന്റെ ബാധ്യതയുണ്ടെന്നും വീട്ടിൽ കയറി മർദ്ദിച്ചവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു.