തൃശ്ശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് തൃശൂരിലെ റോഡ് ഷോയുടെ പ്രചരണാർഥം സ്ഥാപിച്ച ബോർഡുകൾ കോർപ്പറേഷൻ അധികൃതർ അഴിച്ചുമാറ്റാൻ ശ്രമിച്ചതിന് പിന്നാലെ തൃശ്ശൂർ നഗരത്തിൽ പ്രതിഷേധം സംഘടിപ്പിച്ച് ബിജെപി.

പ്രധാനമന്ത്രിയുടെ തൃശ്ശൂർ സന്ദർശനവുമായി ബന്ധപ്പെട്ട് നഗരത്തിൽ വിവിധ ഭാഗങ്ങളിൽ ഫ്‌ളക്‌സ് ബോർഡുകൾ സ്ഥാപിച്ചിരുന്നു. ബോർഡുകൾ എടുത്തുമാറ്റാൻ കോർപ്പറേഷൻ അധികൃതർ ആരംഭിച്ചതോടെയാണ് പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ രംഗത്തെത്തിയത്. തുടർന്ന് കോർപ്പറേഷൻ ഈ ശ്രമത്തിൽ നിന്നും പിൻവാങ്ങുകയായിരുന്നു.

'നവകേരള സദസ് ഉൾപ്പെടെ നടന്ന സമയത്ത് മുഖ്യമന്ത്രിയുടേതടക്കമുള്ള ഫ്‌ളക്‌സ് ബോർഡുകൾ സ്ഥാപിച്ചിരുന്നു. ഇത് കോർപ്പറേഷൻ അഴിച്ചു മാറ്റിയിരുന്നില്ല. എന്തുകൊണ്ടാണ് എൽഡിഎഫിന്റെ പരിപാടികളുടെ ഫ്‌ളക്‌സ് ബോർഡുകൾ മാറ്റുന്നില്ല' എന്നാണ് ബിജെപി ആരോപിക്കുന്നത്.