- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെഎസ്ആർടിസി ബസിന്റെ ടയർ ഊരി തെറിച്ചു
കൊച്ചി: ദേശീയപാതയിൽ സഞ്ചരിക്കുന്നതിനിടെ കെഎസ്ആർടിസി ബസിന്റെ ടയർ ഊരി തെറിച്ചു. തലനാരിഴക്കാണ് അപകടമൊഴിവായത്. സംഭവം നടക്കുമ്പോൾ ബസിൽ അധികം ആളുകളില്ലാത്തതും റോഡിലൂടെ മറ്റുവാഹനങ്ങൾ കടന്നുവരാത്തതിനാലുമാണ് വലിയൊരു അപകടം ഒഴിവായത്. മൂന്നാറിൽ നിന്നും ആലുവയ്ക്ക് വരികയായിരുന്ന കെ എസ് ആർ ടി സി ബസിന്റെ മുൻ ഭാഗത്തെ ടയർ ആണ് ഊരി തെറിച്ചത്.
കൊച്ചി -ധനുഷ്കോടി ദേശീയപാതയിൽ കോതമംഗലം അയ്യങ്കാവ് ശ്രീധർമ്മ ശാസ്ത ക്ഷേത്രത്തിനടുത്താണ് സംഭവം. റോഡിൽ തിരക്ക് കുറവായിരുന്നതിനാൽ അപകടം ഒഴിവായി. ടയർ ഊരിപ്പോയശേഷവും ബസ് നിയന്ത്രണം വിട്ട് മുന്നോട്ടുനീങ്ങി. ടയർ ഊരിപ്പോയതോടെ മുൻഭാഗത്തെ റിമ്മും തകർന്നു.
ആർഎസ്ഇ 308 എന്ന സീരിസിലുള്ള ബസാണ് അപകടത്തിൽപ്പെട്ടത്. അപകടം നടക്കുമ്പോൾ ബസിൽ യാത്രക്കാരും കുറവായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. അപകടം നടന്നതിന് പിന്നാലെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.