- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പതിനൊന്നുകാരിയെ പീഡിപ്പിച്ചു; അതിഥിത്തൊഴിലാളിയെ തിരയുന്നു
മൂന്നാർ: പതിനൊന്നുകാരിയെ പീഡിപ്പിച്ച് അവശയാക്കിയ അതിഥി തൊഴിലാളിക്കായി തിരച്ചിൽ. ചിട്ടിവര എസ്റ്റേറ്റിലാണ് സംഭവം. പ്രതിയായ ഝാർഖണ്ഡ് സ്വദേശിയുടെപേരിൽ കുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
ഝാർഖണ്ഡ് സ്വദേശികളായ തോട്ടംതൊഴിലാളികളുടെ മകളാണ് പീഡനത്തിനിരയായത്. കുട്ടിയെ കാണാതായതിനെത്തുടർന്ന് മാതാപിതാക്കളും നാട്ടുകാരും നടത്തിയ അന്വേഷണത്തിൽ, വീടിനുസമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് അവശനിലയിൽ കണ്ടെത്തി.
ഈസമയത്ത് കുട്ടിയോടൊപ്പമുണ്ടായിരുന്ന പ്രതി ഓടിരക്ഷപ്പെട്ടു. തുടർന്നാണ്, മാതാപിതാക്കൾ മൂന്നാർ പൊലീസിൽ പരാതി നൽകിയത്. പ്രതിയുടെപേരിൽ പോക്സോ വകുപ്പനുസരിച്ച് കേസെടുത്തതായി മൂന്നാർ എസ്.എച്ച്.ഒ. രാജൻ കെ. അരമന പറഞ്ഞു.
Next Story