- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ.എസ്.ആർ.ടി.സി.ക്ക് ഡിസംബറിൽ 240.48 കോടി രൂപയുടെ വരുമാനം
തിരുവനന്തപുരം: ഡിസംബറിൽ കെ.എസ്.ആർ.ടി.സി.ക്ക് ലഭിച്ചത് കോടികളുടെ വരുമാനം. 31 ദിവസത്തെ വരുമാനമായി 240.48 കോടി രൂപ ലഭിച്ചു. ശബരിമല സീസണാണ് കെ.എസ്.ആർ.ടി.സി.ക്ക് തുണയായത്. ശബരിമല ബസുകളിൽ നിന്നും മികച്ച കളക്ഷൻ ലഭിച്ചതോടെ വരുമാനം 200 കോടി കടക്കുക ആിരുന്നു. 240 കോടി രൂപയാണ് ഇത്തവണ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ 48.97 ലക്ഷം രൂപയുടെ അധിക വരുമാനം ലഭിച്ചു.
പ്രതിദിന ശരാശരി വരുമാനം 7.75 കോടി രൂപയാണ്. എട്ടുകോടി രൂപയാണ് ലക്ഷ്യമിടുന്നത്. ശരാശരി പ്രതിമാസ വരുമാനം 220 കോടി രൂപയിൽ താഴെയാണ്. ഡിസംബറിൽ ദക്ഷിണമേഖലയിൽ നിന്നും 107.07 കോടി രൂപയും, മധ്യമേഖലയിൽ നിന്നും 79.19 കോടി രൂപയും ഉത്തരമേഖലയിൽ നിന്നും 54.21 കോടി രൂപയും നേടി.
ഡിസംബറിലെ ശമ്പളം ജനുവരി അഞ്ചിനുള്ളിൽ കൊടുക്കേണ്ടതുണ്ട്. സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും ഡിസംബറിൽ പൂർണ ശമ്പളം കൊടുക്കുന്ന പ്രവണതയുണ്ട്. ഇത്തവണയും സാമ്പത്തിക സഹായത്തിന് സർക്കാരിനെ സമീപിച്ചിട്ടുണ്ട്. ശമ്പള വിതരണത്തിന്റെ കാര്യത്തിൽ അധികൃതർ വിശദീകരണത്തിന് തയ്യാറായിട്ടില്ല.