തൃശൂർ: ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയിൽ കാലു കുടുങ്ങിയ രണ്ടു വിദ്യാർത്ഥികൾ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്. ഇരുവർക്കും ഗുരുതരമായി പരിക്കേറ്റു. ആലുവ സ്വദേശികളായ ഫർഹാൻ, ഷമീം എന്നിവർക്കാണ് പരിക്ക്. അമൃത എക്സ്പ്രസ് ഒല്ലൂർ സ്റ്റേഷനിലൂടെ കടന്നുപോകുമ്പോൾ തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം.

ട്രെയിനിന്റെ വാതിൽപ്പടിയിൽ കാൽപുറത്തേക്കിട്ട് ഇരിക്കുകയായിരുന്നു വിദ്യാർത്ഥികൾ. അമൃത എക്സ്പ്രസിന് ഒല്ലൂരിൽ സ്റ്റോപ്പില്ലായിരുന്നു. ഇതോടെ പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിൽ കാൽ കുടുങ്ങുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഇരുവരേയും ആദ്യം തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധചികിത്സക്കായി എറണാകുളത്തേക്കും കൊണ്ടുപോയി. കൊടൈക്കനാലിൽ പോയി തിരിച്ചുവരികയായിരുന്നു രണ്ടുപേരും.