- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താമരശ്ശേരിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ; അകത്തായത് കട്ടിപ്പാറ ചെമ്പ്രകുണ്ട മിശ്ഹബ് ഷാൻ
താമരശ്ശേരി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. കട്ടിപ്പാറ ചെമ്പ്രകുണ്ട മിശ്ഹബ് ഷാൻ (24) ആണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം ചെമ്പ്രകുണ്ടയിലെ വീട്ടിൽവച്ചാണ് മിശ്ഹബ് ഷാനെ കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു കേസിനാസ്പദമായ സംഭവം. തലയാട് സ്വദേശിനിയായ പതിനേഴുകാരിയാണ് കട്ടിപ്പാറയിൽ പീഡനത്തിനിരയായത്. സംഭവത്തിൽ പോക്സോ ആക്ട്, ഐ.പി.സി. 376 (1) ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്ത് അറസ്റ്റുചെയ്ത പ്രതിയെ പിന്നീട് പ്രത്യേക പോക്സോ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Next Story