- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വോട്ടർപട്ടിക സംബന്ധിച്ച് നിലവിലുള്ള ആക്ഷേപങ്ങൾ പരിഹരിക്കുന്നതിനുള്ള സമയപരിധി ജനുവരി 12 വരെ; തിരുവനന്തപുരത്ത് അന്തിമ വോട്ടർപട്ടിക ജനുവരി 22 ന്
തിരുവനന്തപുരം: സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലിന്റെ ഭാഗമായുള്ള അന്തിമ വോട്ടർപട്ടിക ജനുവരി 22 ന് പ്രസിദ്ധീകരിക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ ജെറോമിക് ജോർജ്ജ് അറിയിച്ചു.
വോട്ടർപട്ടിക സംബന്ധിച്ച് നിലവിലുള്ള ആക്ഷേപങ്ങൾ പരിഹരിക്കുന്നതിനുള്ള സമയപരിധി ജനുവരി 12 വരെ നീട്ടിയതായും കളക്ടർ അറിയിച്ചു. ഇത് സംബന്ധിച്ച് അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായി കളക്ടർ ചർച്ച നടത്തി. വിവിധ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം നടന്നുവരികയണ്. അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർമാർക്കുള്ള പരിശീലനം ഈ മാസം 29 ന് കൊല്ലത്ത് ആരംഭിക്കുമെന്നും കളക്ടർ അറിയിച്ചു.
Next Story