- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല നിലയ്ക്കലിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന ചാരായം പിടികൂടി; കടക്കാർക്കും ഡ്രൈവർമാർക്കും നൽകാനെന്ന് മൊഴി; രണ്ട് പേർ അറസ്റ്റിൽ
പത്തനംതിട്ട: മദ്യനിരോധന മേഖലയായ നിലയ്ക്കലിൽ എക്സൈസ് സംഘം ചാരായം പിടികൂടി. കോന്നി സീതത്തോട് സ്വദേശി ജയകുമാർ, ആങ്ങമൂഴി സ്വദേശി നിശാന്ത് എന്നിവരെയാണ് ചാരായവുമായി അറസ്റ്റ് ചെയ്തത്. ശബരിമല മണ്ഡലകാലവുമായി ബന്ധപ്പെട്ട് സ്പെഷ്യൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എക്സൈസ് സംഘമാണ് വിൽപ്പനയ്ക്കായി കൊണ്ടുവന്ന ചാരായം പിടികൂടിയത്.
പാർക്കിങ് ഗ്രൗണ്ടിലേക്കുള്ള വഴിയിൽ വച്ച് വാഹന പരിശോധനയ്ക്കിടയിൽ ഓട്ടോറിക്ഷയിൽ നിന്നാണ് രണ്ടു ലിറ്റർ ചാരായം പിടികൂടിയതെന്ന് എക്സൈസ് അറിയിച്ചു. നിലയ്ക്കലിൽ കടക്കാർക്കും, വാഹന ഡ്രൈവർമാർക്കും വിൽപ്പന നടത്താൻ കൊണ്ടുവന്ന ചാരായമാണ് പിടികൂടിയത്. നിലയ്ക്കൽ താത്കാലിക എക്സെസ് റെയ്ഞ്ചിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പ്രസാദിന്റെ സംഘമാണ് സംഘത്തെ അറസ്റ്റ് ചെയ്തത്.
എക്സൈസ് ഇൻസ്പെക്ടർ പ്രമോദ്, അസി.എക്സൈസ് ഇൻസ്പെക്ടർ സുനിൽ കുമാർ, സിവിൽ എക്സൈസ് ഓഫീസർ പ്രശോഭ്, അമൽ വേണു, ഡ്രൈവർ ബിബിൻ ജോയി എന്നിവരും പരിശോധനയിൽ പങ്കെടുത്തു. സംസ്ഥാനത്ത് നിരോധിച്ച ചാരായം ചെറിയ അളവിൽ പോലും കൈവശം വയ്ക്കുന്നത് ജാമ്യം കിട്ടാത്ത കുറ്റകൃത്യമാണെന്നും എക്സൈസ് അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ