- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാർ ഇടിച്ച് മീൻ ലോറി മറിഞ്ഞു; പുന്നപ്രയിൽ ദേശിയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു
അമ്പലപ്പുഴ: നിയന്ത്രണം തെറ്റി മീൻ കയറ്റിവന്ന മിനി ലോറി കാറിടിച്ച് മറിഞ്ഞു. ആർക്കും പരിക്കില്ല. ദേശിയപാതയിൽ പുന്നപ്ര പവർ ഹൗസിനു സമീപം ബുധനാഴ്ച രാവിലെയായിരുന്നു അപകടം. വടക്കുഭാഗത്ത് നിന്നും വന്ന കാർ ഇടിച്ചതോടെ മിനിലോറി നിയന്ത്രണം തെറ്റി മറിയുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻചക്രം ഊരി മാറി ദേശിയപാതയിൽ മധ്യഭാഗത്തായി നിന്നതോടെ ഗതാഗതം തടസപ്പെട്ടു. മിനിലോറിയിൽ ബോക്സുകളിൽ നിറച്ച മീൻ, റോഡിൽ ചിതറി. അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. പ്രദേശവാസികളും പൊലീസും ചേർന്ന് കാർ നീക്കിയതിന് ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. റോഡിൽ ചിതറിയ മീൻ നാട്ടുകാർ ചേർന്ന് ബോക്സുകളിലാക്കി മറ്റൊരു വാഹനത്തിൽ കയറ്റിവിട്ടു.
മറുനാടന് മലയാളി ബ്യൂറോ
Next Story