- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുലർച്ചെ നാലിന് കാമുകനെ കാണാൻ വീടിനു പുറത്തിറങ്ങി; മകളേയും 20കാരനായ കാമുകനേയും വെട്ടിക്കൊന്ന് പിതാവ്: രക്തം പുരണ്ട ആയുധവുമായി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി
ബറെയ്ലി: വീട്ടുകാരെല്ലാം ഉറങ്ങി കിടക്കുമ്പോൾ പുലർച്ചെ നാലിന് കാമുകനെ കാണാൻ മകൾ വീടിനു പുറത്തിറങ്ങി. ശബ്ദം കേട്ട് എഴുന്നേറ്റു വന്ന പിതാവ് ഇരുവരെയും വെട്ടിക്കൊലപ്പെടുത്തി. യുപിയിലെ ബുദൗൻ ജില്ലയിലാണ് സംഭവം. വെട്ടിക്കൊല്ലാൻ ഉപയോഗിച്ച രക്തംപുരണ്ട ആയുധവുമായി ഇയാൾ പൊലീസിനു മുന്നിൽ കീഴങ്ങുകയും ചെയ്തു. പെൺകുട്ടിക്ക് 19 വയസ്സുണ്ട്. കാമുകന് 20 വയസ്സും. പറോളിയിലാണ് പിതാവും മറ്റു ബന്ധുക്കളും ചേർന്ന് ഇരുവരെയും കൊലപ്പെടുത്തിയത്.
യുവാവിന്റെ ബന്ധുവിന്റെ പരാതിയിൽ പെൺകുട്ടിയുടെ മാതാപിതാക്കൾക്കും കുടുംബത്തിലെ മൂന്നുപേർക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മാതാപിതാക്കളെ അറസ്റ്റ് ചെയ്തു. ഇരുകൂട്ടരും ഒരു വിഭാഗത്തിൽത്തന്നെയുള്ളവരാണെന്നും രണ്ടുവർഷമായി പരിചയം ഉണ്ടെന്നും പൊലീസ് അറിയിച്ചു. കാമുകനൊപ്പം പെൺകുട്ടി ഒളിച്ചോടുമെന്ന് സംശയിച്ചിരുന്നതായി പിതാവ് പൊലീസിനോടു പറഞ്ഞു.