- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
10 വയസ്, മല ചവിട്ടിയത് 50 തവണ
ശബരിമല: അദ്രിതിക്ക് പത്ത് വയസ് പൂർത്തിയാകാൻ ഇനി ഒരു ദിവസം കൂടിയുണ്ട്. എന്നാൽ ഈ പ്രായത്തിനുള്ളിൽ ഈ കൊച്ചുമിടുക്കി മാലയിട്ട് മലചവിട്ടി അയ്യനെ ദർശിച്ചത് ആവട്ടെ 50 തവണയാണ്. അച്ഛൻ എഴുകോൺ കോതേത്ത് വീട്ടിൽ അഭിലാഷ് മണിക്കൊപ്പം ഇന്നലെ വൈകിട്ടാണ് അദ്രിതി ദർശനം നടത്തിയത്. അതോടെ 50-ാം തവണയും അദ്രിതി ധർമ്മ ശാസ്താവിനെ മനസ്സിൽ നിറച്ചു.
ഒൻപത് മാസം പ്രായമുള്ളപ്പോഴാണ് അദ്രിതി ആദ്യമായി ശബരിമല ദർശനത്തിന് എത്തിയത്. തുടർന്ന് തീർത്ഥാടന കാലത്തും മാസ പൂജാവേളകളിലും ദർശനം നടത്തി. കഴിഞ്ഞ ധനുമാസത്തിൽ പുല്ലുമേട് വഴിയാണ് എത്തിയത്. എരുമേലിയിൽ പേട്ടതുള്ളിയ ശേഷമാണ് ഇന്നലെ സന്നിധാനത്ത് എത്തിയത്. എഴുകോൺ ശ്രീനാരായണഗുരു സെൻട്രൽ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ് .
Next Story