തിരുവനന്തപുരം: ബി.പി.എൽ. വിഭാഗത്തിൽപ്പെടുന്ന പ്രതിമാസം 15000 ലിറ്ററിൽ താഴെ ഉപഭോഗമുള്ള ഉപഭോക്താക്കൾക്ക് സൗജന്യ കുടിവെള്ളം ലഭിക്കാൻ വാട്ടർ അഥോറിറ്റി സെക്ഷൻ ഓഫീസുകളിലോ ഓൺലൈൻ വഴിയോ അപേക്ഷ നൽകാം. 31 വരെയാണ് സമയം. പുതുതായി ആനുകൂല്യം ലഭിക്കേണ്ടവർ മാത്രം അപേക്ഷിച്ചാൽ മതി. അപേക്ഷിക്കാനുള്ള ഓൺലൈൻ ലിങ്ക്- http://bplapp.kwa.kerala.gov.in പ്രവർത്തനരഹിതമായ വാട്ടർ മീറ്റർ, കുടിവെള്ള ചാർജ് കുടിശ്ശിക എന്നിവയുള്ളവർക്ക് 31-നു മുൻപ് മീറ്റർ മാറ്റിവയ്ക്കുകയും കുടിശ്ശിക അടയ്ക്കുകയും ചെയ്താൽ മാത്രമേ ആനുകൂല്യം അനുവദിക്കൂ.