- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റബ്ബർ സംഭരണവില 250 രൂപയാക്കണം; കർഷക കോൺഗ്രസ്
തിരുവനന്തപുരം: റബ്ബർ സംഭരണവില 250 രൂപയാക്കണമെന്ന് കർഷക കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു. റബ്ബർ കർഷകരെ സർക്കാർ അവഗണിക്കുകയും വിലസ്ഥിരത ഫണ്ട് ചെലവഴിക്കാതിരിക്കുകയുമാണെന്നും കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.സി.വിജയൻ, ജനറൽ സെക്രട്ടറി മാരായമുട്ടം രാജേഷ് എന്നിവർ പത്രസമ്മേളനത്തിൽ ആരോപിച്ചു.
വന്യമൃഗ സംരക്ഷണത്തിനായുള്ള നിയമങ്ങൾ കാലോചിതമായി പരിഷ്‌കരിക്കണമെന്നും ജനവാസ മേഖലകളിലേക്കെത്തുന്ന വന്യമൃഗങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള നടപടികൾ സ്വീകരിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങൾ ഉന്നയിച്ച് വെള്ളിയാഴ്ച സെക്രട്ടേറിയറ്റിലേക്ക് കർഷകമാർച്ച് നടത്തുമെന്നും നേതാക്കളായ അടയമൺ മുരളീധരൻ, തോംസൺ ലോറൻസ്, ആർ.സി.മധു എന്നിവർ പറഞ്ഞു.
Next Story