- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ് എഫ് ഐ അപ്രമാദിത്വമുണ്ടായിരുന്ന കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജിൽ 28 വർഷത്തിന് ശേഷം വിജയം നേടിയ കെ എസ് യു; നവീകരിച്ച യൂണിയൻ ഓഫീസ് കത്തിച്ചത് ആര്?
കോഴിക്കോട്: ഗുരുവായൂരപ്പൻ കോളജ് യൂണിയൻ ഓഫീസ് തീയിട്ട് കത്തിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികൾക്കായി പൊലീസ് അന്വേഷണം. കോളജിൽ കെ.എസ്.യു യൂണിയൻ പിടിച്ച ശേഷം നവീകരിച്ച യൂണിയൻ ഓഫീസാണ് കത്തി നശിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
എസ് എഫ് ഐ അപ്രമാദിത്വമുണ്ടായിരുന്ന കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജിൽ 28 വർഷത്തിന് ശേഷമാണ് കെ എസ് യു യൂണിയൻ വിജയം നേടിയത്. മുഴുവൻ ജനറൽ സീറ്റുകളിലും കെ എസ് യു വൻ വിജയം നേടിയിരുന്നു. ഈ കോളേജിലാണ് യൂണിയൻ ഓഫീസ് തീ വച്ച് നശിപ്പിച്ചത്. ക്രിസ്മസ് അവധിക്ക് ശേഷം കോളജ് തുറന്നപ്പോഴാണ് യൂണിയൻ ഓഫീസ് തീയിട്ട് നശിപ്പിച്ച വിവരം പുറത്തറിയുന്നത്.
സംഭവത്തിൽ കെ.എസ്.യു പ്രവർത്തകർ പൊലീസിൽ പരാതി നല്കി. സംഭവത്തിന് പിന്നിൽ സാമൂഹ്യ വിരുദ്ധരാണെന്ന് കെ.എസ്.യു പ്രവർത്തകർ ആരോപിച്ചു. തീപിടുത്തത്തിൽ യൂണിയൻ ഓഫീസ് പൂർണമായി കത്തി നശിച്ചിട്ടുണ്ട്. ഓഫീസിനുള്ളിൽ ഉണ്ടായിരുന്ന സാധനങ്ങൾ ഉൾപ്പെടെ കത്തി നശിച്ചിട്ടുണ്ട്. ചുവരുകളും കത്തിനശിച്ച നിലയിലാണ്.
യൂണിയൻ ഓഫീസ് തീവെച്ച് നശിപ്പിച്ചതിൽ പ്രതിഷേധിച്ച് കോളജിൽ ഇന്ന് രാവിലെ ഒൻപതു മണി മുതൽ കെഎസ്‌യു യൂണിയൻ ഭാരവാഹികൾ ഏകദിന ഉപവാസ സമരം നടത്തും.