- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതുവത്സരാഘോഷത്തിനിടെ യുവാക്കളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; രണ്ട് പേർ അറസ്റ്റിൽ
തിരുവനന്തപുരം: കല്ലമ്പലത്ത് പുതുവത്സരാഘോഷത്തിനിടെ യുവാക്കളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ. കല്ലമ്പലം കുടവൂർ സ്വദേശികളായ പ്രദീപ്, അൻസാർ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. രാത്രി ഒൻപത് മണിയോടെയാണ് യുവാക്കളെ അഞ്ചംഗ സംഘം ആക്രമിച്ചത്.
മദ്യപിച്ച് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണം.കുടവൂർ ഡീസന്റ് മുക്ക് ശിവക്ഷേത്രത്തിന് സമീപത്തായിരുന്നു സംഭവം. നൗഫൽ, മനു, മുഹമ്മദ്, വിഘ്നേഷ്, കൃഷ്ണപ്രസാദ് എന്നീ യുവാക്കൾക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.യുവാക്കളെ മരക്കമ്പുകൊണ്ട് പരിക്കേൽപിച്ച ശേഷം വെട്ടുകത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു.കല്ലമ്പലം പൊലീസ് ഇന്നലെ ഞാറായിക്കോണത്തുള്ള വീട്ടിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
പ്രതികളെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. മറ്റ് പ്രതികൾക്ക് വേണ്ടിയുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. കൊലപാതക ശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കല്ലമ്പലം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.




