- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാറിന്റെ രഹസ്യ അറയിൽ കടത്തിയത് 12 കോടി വില വരുന്ന ഹാഷിഷ് ഓയിലും കഞ്ചാവും; മയക്കുമരുന്ന് കേസിലെ പ്രതികൾക്ക് 24 വർഷത്തെ കഠിന തടവും പിഴയും
തിരുവനന്തപുരം: മയക്കുമരുന്ന് കേസിലെ പ്രതികൾക്ക് 24 വർഷത്തെ കഠിന തടവും പിഴയും. തിരുവനന്തപുരം രണ്ടാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടെതാണ് ഈ സുപ്രധാന വിധി.
2019 മെയ് മാസം 24 ന് കഴക്കൂട്ടം കോവളം ബൈപ്പാസ് റോഡിൽ, വെൺപാലവട്ടം ഭാഗത്ത് വെച്ച് സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌കോഡിന്റെ തലവനായ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ ടി. അനികുമാറും പാർട്ടിയും ചേർന്നാണ് മയക്കുമരുന്നുമായി പ്രതികളെ പിടികൂടിയത്.
KL-44-C-1001 നമ്പർ Duster കാറിന്റെ രഹസ്യ അറയിൽ 12 കോടിയോളം രൂപ വില വരുന്ന ഹാഷിഷ് ഓയിലും,കഞ്ചാവും, മാരകായുധങ്ങളുമായി പിടികൂടിയ എറണാകുളം സ്വദേശികളായ മനുവിൽസൻ, അൻവർ സാദത്ത്, രാജ് മോഹൻ എന്നിവരെയാണ് ഗൂഢാലോചന നടത്തി മയക്കുമരുന്ന് കടത്തിയതിന് വിവിധ വകുപ്പുകളിലായി 24 വർഷം വീതം കഠിനതടവും 2,10,000 രൂപ വീതം പിഴയും ശിക്ഷിച്ചത്. ജോയിന്റ് എക്‌സൈസ് കമ്മീഷണർ കെ പ്രദീപ്കുമാർ അന്വേഷണം പൂർത്തിയാക്കിയ ഈ കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവൺമെന്റ് പ്ലീഡർ എൻ.സി പ്രിയൻ അഡ്വക്കേറ്റ്മാരായറെക്‌സ് ഡി.ജെ, റോജിൻ പി എന്നിവർ പങ്കെടുത്തു.
മറുനാടന് മലയാളി ബ്യൂറോ