- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമലയിൽ പ്ലാസ്റ്റിക് കുപ്പിയിൽ വെള്ളം വേണ്ട; ഹൈക്കോടതി
കൊച്ചി: ശബരിമലയിൽ പ്ലാസ്റ്റിക് കുപ്പിയിൽ കുടിവെള്ളം, ശീതളപാനീയം തുടങ്ങിയവ കച്ചവടം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് നിർദേശിച്ചു. ശബരിമലയിലെ തിരക്കുമായി ബന്ധപ്പെട്ട ഹർജിയിലാണിത്.
മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള തീർത്ഥാടകരിൽനിന്ന് ഭക്ഷണശാലകൾ അധികനിരക്ക് ഈടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കർശനനടപടി സ്വീകരിക്കണം. കുത്തകാവകാശമുള്ള ഭക്ഷണശാലകൾ സർട്ടിഫിക്കറ്റ് പ്രദർശിപ്പിക്കണം. എരുമേലി, റാന്നി, പെരിനാട് പഞ്ചായത്ത് സെക്രട്ടറിമാർ ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണം.
ഫ്‌ളൈയിങ് സ്‌ക്വാഡ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ എൻഫോഴ്‌സ്മെന്റ്, തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ വിജിലൻസ് വിഭാഗങ്ങളും പരിശോധനകൾ നടത്തണമെന്ന് കോടതി നിർദേശിച്ചു.
Next Story