- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനുഗ്രഹിന്റെ ജീവൻ എടുത്തത് ബസുമായുള്ള കൂട്ടിയിടി
കണ്ണൂർ: കർണാടക ഷിമോഗയിലുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന കൂത്തുപറമ്പ് വേങ്ങാട് സ്വദേശിയായ യുവാവ് മരിച്ചു. വേങ്ങാട്ടെ വട്ടോളി ഷൈജയുടെ മകൻ ആറാം മൈലിന് സമീപം കോങ്ങാറ്റ സരസ്വതിവിലാസം സ്‌കൂളിനടുത്ത കൃഷ്ണശ്രീയിൽ കാക്കര അനുഗ്രഹ്(25) ആണ് മരിച്ചത്.
പൂണെയിൽ സ്വകാര്യ കമ്പനിയിൽ ഉദ്യോഗസ്ഥനായ അനുഗ്രഹ് കാറിൽ നാട്ടിലേക്ക് വരുമ്പോൾ ഷിമോഗയിൽ വച്ച് കാറും കർണാടക ട്രാൻസ്പോർട്ട് ബസ്സും കൂട്ടിയിടിച്ചുള്ള അപകടത്തിലാണ് പരുക്കേറ്റത്. മംഗളുരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് വെള്ളിയാഴ്‌ച്ച വൈകുന്നേരം മരണമടഞ്ഞത്. കൂത്തുപറമ്പ് സമൃദ്ധി കാർഷികോൽപാദന വിപണന സംഘത്തിലെ തൊഴിലാളിയായ കാക്കര ശശിയുടെ മകനാണ്. സഹോദരി അഭിന.സംസ്‌കാരം ശനിയാഴ്‌ച്ച രാവിലെ വീട്ടുവളപ്പിൽ നടക്കും.
Next Story