- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോട്ടയം: ചോഴിയക്കാട് 635- ആം നമ്പർ നായർ സർവ്വീസ് സൊസൈറ്റിയുടെ ഓഡിറ്റോറിയത്തിൽ വച്ച് ജനുവരി രണ്ടിന് മന്നം ജയന്തി ആഘോഷവും കുടുംബമേളയും നടത്തി. ചലച്ചിത്രസംവിധായകനും നടനുമായ ജോണി ആന്റണി, ചടങ്ങ് നിലവിളക്ക്‌കൊളുത്തി ഉദ്ഘാടനം ചെയ്തു.
ഈ വർഷത്തെ' മന്നം പുരസ്‌കാരം ' സാമൂഹ്യസേവന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച സാം തോമസ് ചെല്ലിമറ്റത്തിന് ജോണി ആന്റണിയും യൂണിയൻ സെക്രട്ടറി എ.എം രാധാകൃഷ്ണനും ചേർന്നു പുരസ്‌കാരം നൽകി ആദരിച്ചു. നായർ സർവ്വീസ് സൊസൈറ്റി കോട്ടയം താലൂക്ക് യൂണിയൻ പ്രസിഡന്റ് ബി. ഗോപകുമാർ,യൂണിയൻ സെക്രട്ടറി എ.എം. രാധാകൃഷ്ണൻ, നാട്ടകം മേഖല കൺവീനർ അനിൽകുമാർ, 635-ആം നമ്പർ നായർ സർവ്വീസ് സൊസൈറ്റി പ്രസിഡന്റ് കെ.ആർ ഹരികുമാർ, സെക്രട്ടറി സുധീഷ്‌കുമാർ, ജോയിന്റ് സെക്രട്ടറി അനീഷ് അമ്പലക്കരോട്ട്, വനിതാസമാജം പ്രസിഡന്റ് രാധാമണി രമേശ് എന്നിവർ പ്രസംഗിച്ചു. മന്നം ജയന്തി ദിനത്തിൽ ഉച്ചക്ക് പിറന്നാൾ സദ്യയും, വൈകുന്നേരം ബാലസമാജം അംഗങ്ങളുടെ കലാപരിപാടിയും തുടർന്ന് ഗാനമേളയും വെടിക്കെട്ടും നടത്തി.



