തൃശൂർ: ധൈര്യമുണ്ടെങ്കിൽ തന്റെ ദേഹത്ത് ചാണകവെള്ളമൊഴിക്കാൻ ബിജെപിയെ വെല്ലുവിളിച്ച് കോൺഗ്രസ് നേതാവും എംപിയുമായ ടിഎൻ പ്രതാപൻ. കടലിലെ തിരമാലകളെ ഭയപ്പെടാത്തയാളാണ് താൻ. പിന്നെയല്ലേ ബിജെപിയെന്ന് പ്രതാപൻ പറഞ്ഞു. തൃശൂരിൽ ബിജെപിയുമായാണ് മത്സരമെന്നും പ്രതാപൻ പറഞ്ഞു.

'ഞാൻ ചാണകം മെഴുകിയ തറയിൽ കിടന്നുവളർന്നയാളാണ്. ചാണകം മെഴുകിയ തറയിലാണ് ജനിച്ചതും വളർന്നതും. അങ്ങനെയുള്ള എന്നെയാണ് ചാണകവെള്ളമൊഴിക്കുമെന്ന് പറഞ്ഞ് പേടിപ്പിക്കുന്നത്'- പ്രതാപൻ പറഞ്ഞു. മുസ്ലിം ന്യൂനപക്ഷ വർഗീയതയെയും ഹിന്ദു ഭൂരിപക്ഷ വർഗീയതയെയും ഒരുപോലെ കോൺഗ്രസ് എതിർക്കുമെന്ന് പ്രതാപൻ പറഞ്ഞു.