കണ്ണൂർ: വനിതാ ഡോക്ടറുടെ വീട്ടിൽ വിരുന്നിനെത്തി ലൈംഗികാതിക്രമം നടത്തിയ സുബേദാർ അറസ്റ്റിൽ. എടക്കാട് പൊലിസ് സ്റ്റേഷൻ പരിധിയിലെ വീട്ടിൽ ഭാര്യയോടൊപ്പം വിരുന്നിന് പോയപ്പോഴാണ് വനിതാഡോക്ടറെ ബലപ്രയോഗത്തിലൂടെ പുറകിലൂടെ കടന്നുപിടിക്കുകയും ചുംബിക്കുകയും ചെയ്തത്.

പാലക്കാട് കിണാശേരി അഞ്ജനത്തിൽ രാജീവനെയാ(59)ണ് ഇന്ന് രാവിലെ അറസ്റ്റു ചെയ്തത്. നാഗാലാൻഡിൽ സുബേദറായി ജോലി ചെയ്തുവരികയാണ് രാജീവൻ. ഇന്നലെ കുടുംബസുഹൃത്തായ ഡോക്ടറെ കാണാൻ ഇയാൾ ഭാര്യയായ ഡോക്ടറോടൊപ്പം എടക്കാട് പൊലിസ് സ്റ്റേഷൻ പരിധിയിലെ വീട്ടിലെത്തിയതായിരുന്നു. വീടിന്റെ മുകൾനിലയിൽ വെച്ചു ഭാര്യ അടുത്തില്ലാത്ത സമയത്ത് ആതിഥേയയായ ഡോക്ടറെ കയറിപ്പിടിച്ചുവെന്നാണ് കേസ്.

പിറ്റേ ദിവസം വനിതാ ഡോക്ടർ നൽകിയ പരാതിയിലാണ് എടക്കാട് പൊലിസ് കേസെടുത്തത്. എടക്കാട് സി. ഐ സുരേന്ദ്രൻ കല്യാടനാണ് പ്രതിയെ അറസ്റ്റുചെയ്തത്.