കോഴിക്കോട്: വടകര ഓർക്കാട്ടേരി ടൗണിൽ നേപ്പാൾ സ്വദേശിയെ മരിച്ചനിലയിൽ കണ്ടെത്തി. ബൂത്തിപുർ സ്വദേശി നാഥിനെ(53) ആണ് മരിച്ചതായി കണ്ടെത്തിയത്. ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്.

20 വർഷത്തോളമായി ഇയാൾ ഓർക്കാട്ടേരിയിലും പരിസരത്തും താമസിച്ച് വരികയായിരുന്നു. എടച്ചേരി പൊലീസ് സ്ഥലത്തെത്തി. ഫോറൻസിക് പരിശോധനകൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റും.