- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ; കടബാധ്യത മൂലം കണ്ണൂരിൽ വാഴ കർഷകൻ ജീവനൊടുക്കി
കണ്ണൂർ: സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ. കടബാധ്യതയെത്തുടർന്ന് കണ്ണൂർ നടുവിൽ പഞ്ചായത്തിലാണ് കർഷകൻ ജീവനൊടുക്കിയത്. നൂലിട്ടാമല ഇടപ്പാറയ്ക്കൽ ജോസ് ആണ് മരിച്ചത്. 64 വയസ്സായിരുന്നു.
വാഴക്കർഷകനായിരുന്നു. ഇന്നു രാവിലെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. കർഷക വായ്പയെടുത്തിരുന്നു. വായ്പ തിരിച്ചടയ്ക്കാൻ കഴിയാതിരുന്നതാണ് ജീവനൊടുക്കാൻ കാരണമെന്നാണ് സൂചന.
Next Story