- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാത്രിയിൽ ട്രെയിൻ യാത്രയ്ക്കിടെ ഉറങ്ങവെ അബദ്ധത്തിന് കാല് പുറത്തുപോയി; അപകടത്തിൽ കാലിലെ അഞ്ച് വിരലുകളും ചതഞ്ഞരഞ്ഞു; കലോത്സവത്തിൽ എ ഗ്രേഡ് നേടിയ മൽസരാർത്ഥിക്ക് പരിക്കേറ്റു
കൊല്ലം: സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ രാത്രിയിൽ ട്രെയിനിൽ വച്ച് മൽസരാർത്ഥിക്ക് പരിക്കേറ്റു. പെരുമ്പാവൂർ തണ്ടേക്കാട് ജമാഅത്ത് എച്ച് എസ് എസിലെ മുഹമ്മദ് ഫൈസലാണ് ട്രെയിനിനുള്ളിൽ അപകടത്തിൽപ്പെട്ടത്. ട്രെയിനിൽ ഉറങ്ങവെ അബദ്ധത്തിന് കാല് പുറത്തുപോയതാണ് അപകടത്തിന് കാരണം.
അപകടത്തിൽ ഫൈസലിന്റെ കാലിലെ അഞ്ച് വിരലുകളും ചതഞ്ഞരഞ്ഞു. ഉറക്കത്തിനിടെ വാതിൽ വഴി ട്രെയിനിന്റെ പുറത്തേക്ക് ആയ കാലുകൾ മരക്കുറ്റിയിലോ പോസ്റ്റിലോ ഇടിച്ചാകാം അപകടമെന്നാണ് നിഗമനം. ഇന്നലെ രാത്രി രണ്ടരയോടെയായിരുന്നു അപകടം.
കുട്ടി ഇപ്പോൾ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാർ അറിയിച്ചിട്ടുള്ളത്. എച്ച് എസ് വിഭാഗം വട്ടപ്പാട്ട് മൽസരത്തിൽ പുതു മണവാളനായി വേഷമിട്ട് എ ഗ്രേഡ് കിട്ടി മടങ്ങും വഴി ശാസ്താംകോട്ടയിൽ വച്ചായിരുന്നു അപകടം.
മറുനാടന് മലയാളി ബ്യൂറോ